Sunil Parameswaran
1962 ഡിസംബര്‍ 23നു് തിരുവനന്തപുരത്തു് ജനിച്ചു. തിരുവനന്തപുരം ഗവണ്മെന്റ് മോഡല്‍ സ്ക്കൂള്, എം ജി കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പതിനൊന്നോളം പ്രൊഫഷണല്‍ നാടകങ്ങള്‍ എഴുതി. കന്നടയില്‍ അഞ്ചു് ചിത്രങ്ങള്‍ക്കു് കഥയും തിരക്കഥയും സംഭാഷണവും രചിച്ചു. നീലാംബരി എന്ന ചിത്രത്തിന്റെ സ്ക്രീപ്റ്റിനു് കര്‍ണ്ണാടക സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അവാര്‍ഡ് ലഭിച്ചു. സുനിലിന്റെ അനന്തഭദ്രം ഛായാഗ്രാഹകന്‍ സന്തോഷ് ശിവന് ചലച്ചിത്രമാക്കി. ഇപ്പോള്‍ ഗ്രീന്‍ ടി വി എന്ന ടെലിവിഷന്‍ പരസ്യ ചിത്രക്കമ്പനിയുടെ സീനിയര്‍ ബിസിനസ്സ് എക്സിക്യൂട്ടീവ് ആയി പ്രവര്‍ത്തിക്കുന്നു.
ഭാര്യ രമ.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 1
Available Web Series : 0
Available Short Movies : 0